രാജ്യത്ത് 16,862 പേർക്ക് കൊറോണ; 379 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 16,862 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3.40 കോടിയായി ഉയർന്നു. 379 മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്, ആകെ മരണസംഖ്യ 4,51,814 ആയി.

രാജ്യത്ത് നിലവിൽ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2.03 ലക്ഷമാണ്. 3.33 കോടി ആളുകളാണ് ഇതുവരെ രോഗമുക്തി നേടിയത്.

കഴിഞ്ഞ 21 ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം 30,000ൽ താഴെയാണ്. കഴിഞ്ഞ 109 ദിവസത്തിനടിയിൽ 50,000 താഴെ പ്രതിദിന കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളു.

വെള്ളിയാഴ്ച വരെ രാജ്യത്ത് 97.14 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തിരിക്കുന്നത്. രാജ്യത്തെ വാക്സിനെടുക്കാൻ യോഗ്യതയുള്ള 73 ശതമാനം പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 30 ശതമാനം പേർ രണ്ടു രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ട്. ഒക്ടോബർ 19 ഓട് കൂടി 100 ഡോസ് എന്ന ലക്ഷ്യം കൈവരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഇന്ത്യയിലെ ഇപ്പോഴത്തെ ഉത്സവ കാലഘട്ടം മറ്റൊരു കൊറോണ വ്യാപനത്തിന്റെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.. ഇന്ത്യയുടെ കൊറോണ ടാസ്ക് ഫോഴ്സ് മേധാവി ഇതിനോടകം തന്നെ കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.