വാഷിംഗ്ടണ്‍: മൂന്നു ദിവസത്തെ ബഹിരാകാശ യാത്രയ്ക്കിടെ സ്പേസ്എക്സിന്റെ ഇന്സ്പിറേഷന്4 സംഘം കണ്ടത് സൂര്യന്റെ 25 ഉദയാസ്തമനങ്ങള്!. സംഘം ഇന്നു പുലര്‍ച്ചെ നാലിനു ഭൂമിയില്‍ മടങ്ങിയെത്തി.
സ്പേസ്എക്സിന്റെ ഡ്രാഗണ്‍ ക്യാപ്സൂളില് ജറഡ് ഐസക്ക്മാന്‍(38), ഹേലി ആസെനസ്ക്(28), സിയാന് പ്രോക്ടര്‍(51), ക്രിസ് സെബ്രോസ്കി(41) എന്നിവരാണു ബഹിരാകാശ യാത്ര നടത്തിയത്.
26.7 അടി ഉയരവും 13 അടി ചുറ്റളവുമുള്ള പേടകത്തിലാണു ഇവര്‍ യാത്ര ചെയ്തത്. മണിക്കൂറില്‍ 28,162 കിലോ മീറ്റര്‍ വേഗത്തിലാണു പേടകം ബഹിരാകാശത്തുകൂടി സഞ്ചരിച്ചത്. പാട്ടുപാടിയും കാഴ്ചകള്‍ കണ്ടും യാത്ര അവിസ്മരണീയമാക്കിയെന്നു ഹേലി ആസെനസ്ക് പറഞ്ഞു.
ഹോളിവുഡ് താരം ടോം ക്രൂസുമായി സഞ്ചാരികള്‍ ഇന്നലെ സംസാരിച്ചു.
ബഹിരാകാശ സഞ്ചാരിയായി അഭിനയിക്കാനുള്ള ഒരുക്കത്തിലാണു ടോം ക്രുസിപ്പോള്. നാസ അഡ്മിസ്ട്രേറ്ററായിരുന്ന ജിം ബ്രൈഡന്സ്റ്റെനാണ് അദ്ദേഹത്തെ നായകനാക്കി സിനിമ ഉണ്ടാക്കാന്‍ ഒരുങ്ങുന്നത്.