തിരുവനന്തപുരം: കൊറോണ രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കോട്ടയത്തെയും ഇടുക്കിയെയും റെഡ് സോണിൽ ഉൾപ്പെടുത്തി. തൊട്ടുമുൻപത്തെ ആഴ്ചയിൽ കൊറോണ കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിൽ ആൾക്കൂട്ടം, പൊതുഗതാഗതം നിയന്ത്രിച്ചും ശാരീരിക അകലം പാലിച്ചു ലോക്ക് ഡൗൺ തുടരാം എന്ന് നിർദ്ദേശിച്ചു. അന്തർ ജില്ലാ- അന്തർ സംസ്ഥാന യാത്രകൾ മെയ് 15 വരെ നിയന്ത്രിക്കണം.
എറണാകുളം – കോട്ടയം ജില്ലാ അതിർത്തി അടക്കാൻ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാത്ത ആരെയും അതിർത്തി കടക്കാനോ ജില്ലയിലേക്ക് പ്രവേശിക്കാനോ അനുവദിക്കില്ലെന്ന് കളക്ടർ അറിയിച്ചു.