കാബൂള്‍: അഫ്ഗാനിസ്ഥാന്‍ താലിബാന്റെ അധീനതയിലായതോടെ തുടരുന്ന സംഘര്‍ത്തിന് പിന്നാലെ കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്. ഇതേതുടര്‍ന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവെയ്പ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിദേശ സെനികര്‍ക്ക് നേരയെും ആക്രമണം നടന്നു. ജര്‍മ്മന്‍ സായുധസേനയാണ് വിമാനത്താവളത്തില്‍ നടന്ന വെടിവെയ്പ് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ തിക്കിലുംതിരക്കിലും പെട്ട് ഏഴ് അഫ്ഗാനികള്‍ മരിച്ചതിന് പിന്നാലെയാണ് തിങ്കളാഴ്ച രാവിലെ വെടിവെയ്പ്പ് നടന്നത്. അതേസമയം, കാബൂള്‍ വിമാനത്താവളത്തിലെ സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി കഴിഞ്ഞദിവസം, തങ്ങളുടെ പൗരന്മാര്‍ക്ക് ജര്‍മനിയും അമേരിക്കയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹമിദ് കര്‍സായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന മുന്നറിയിപ്പാണ് നല്‍കിയിരുന്നത്.. ആയിരക്കണക്കിന് അഫ്ഗാനികള്‍ മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതിനായി വിമാനത്താവളത്തില്‍ കൂട്ടം കൂടുന്ന സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു അമേരിക്കയുടെയും ജര്‍മനിയുടെയും സുരക്ഷാ മുന്നറിയിപ്പ്. അഫ്ഗാനില്‍ കുടുങ്ങിയ പൗരന്മാരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇന്ത്യയും തുടരുകയാണ്.