വാഷിംഗ്ടൺ: അഫ്ഗാനിസ്താൻ കീഴ്പ്പെടുത്തിയ താലിബാൻ ഉപയോഗിക്കുന്നത് അമേരിക്കയുടെ ആയുധങ്ങൾ. രണ്ട് ദശാബ്ദത്തേളം അമേരിക്കൻ സേനയുമായി നടത്തിയ യുദ്ധത്തിനു ശേഷമാണ് താലിബാൻ ആയുധങ്ങൾ ശേഖരിച്ചത്. വൈറ്റ് ഹൗസ് ആണ് വിവരം പുറത്തുവിട്ടത്.
അഫ്ഗാന് അമേരിക്ക പിന്തുണ നൽകിയിരുന്ന കാലത്ത് ശേഖരിച്ച ആയുധങ്ങളാണിവ. ഇതിന്റെ പൂർണ്ണ ചുമതല സർക്കാരിനായിരുന്നു. എന്നാൽ രാജ്യം താലിബാൻ കീഴടക്കിയതോടെ ഈ ആയുധ ശേഖരം അവർ പിടിച്ചെടുത്തു. താലിബാൻ ഭീകരർ ഉപയോഗിക്കുന്ന തോക്കുകളുടെയും പെന്റ്ഗൺ ട്രൂപ് സഞ്ചരിക്കുന്ന വാഹനങ്ങളുടെയും ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതുകൂടാതെ, കാണ്ഡഹാർ വിമാത്താവളം ആക്രമിക്കാൻ ഉപയോഗിച്ച പുതിയ തരം ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഇവരുടെ പക്കലുണ്ട്.
ആയുധങ്ങളുടെ യഥാർത്ഥ ഉറവിടം സംബന്ധിച്ച വിവരങ്ങളോ, ചിത്രങ്ങളോ പുറത്തു വന്നിട്ടില്ല. എന്നാൽ ഇവ അമേരിക്കൻ സേന ഉപയോഗിച്ചതാണെന്നും ഇത്തരം ആയുധങ്ങളുടെ ഒരു ശേഖരം താലിബാന്റെ പക്കൽ ലഭ്യമാണെന്നും വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു. ആയുധങ്ങൾ അമേരിക്കക്ക് ഉടനടി കൈമാറുന്ന സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത കുറവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
20 വർഷം നീണ്ട യുദ്ധത്തിനു ശേഷം ദശലക്ഷം രൂപയുടെ ആയുധങ്ങളാണ് അമേരിക്കക്ക് നഷ്ടമായത്. താലിബാൻ കലാപത്തെ ചെറുക്കാൻ അഫ്ഗാൻ സർക്കാരിന്റെ സൈന്യത്തിന് ബ്ലാക്ക് ഹോക്ക് വിതരണം ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പക്ഷേ, സർക്കാർ സൈന്യം ഇസ്ലാമിസ്റ്റ് വിമതർക്ക് പെട്ടെന്ന് കീഴടങ്ങി, ആയുധങ്ങളുടെ വലിയ സ്റ്റോറുകളുടെയും അവരുടെ ഹെലികോപ്റ്ററുകളുടെയും നിയന്ത്രണം ഉപേക്ഷിച്ചു.