വെട്ടിലാകുമെന്ന് ഭയം; കൊറോണ ഉദ്​ഭവത്തെക്കുറിച്ച്‌​ വീണ്ടും അന്വേഷണം വേണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം ചൈന തള്ളി

ബെയ്​ജിങ്​: കൊറോണ ഉദ്​ഭവത്തെ കുറിച്ച്‌​ വീണ്ടും അന്വേഷണം നടത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം ചൈന തള്ളി. ലോകവ്യാപകമായി 40 ലക്ഷം ആളുക​ളുടെ ജീവനെടുക്കുകയും സമ്പദ്​വ്യവസ്​ഥയുടെ ആണിക്കല്ല്​ തകര്‍ക്കുകയും ചെയ്​ത മഹാമാരിയുടെ പ്രഭവസ്ഥാനം ചൈനയിലെ വൈറോളജി ലാബ്​ ആണ് എന്ന സംശയത്തി​ൻ്റെ നിജസ്​ഥിതി ഒന്നുകൂടി ഉറപ്പിക്കാനാണ് ലോകാരോഗ്യ സംഘടന വിദഗ്​ധരുടെ ശ്രമം.

ചൈനയിലെ വൂഹാനിലാണ്​ കൊറോണ ആദ്യമായി റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇക്കഴിഞ്ഞ ജനുവരിയില്‍ ലോകാരോഗ്യസംഘടന സംഘം വൂഹാനിലെത്തി പരിശോധന നടത്തിയിരുന്നുവെങ്കിലും വൈറസി​ൻ്റെ ഉറവിടത്തെ കുറിച്ച്‌​ നിഗമനത്തിലെത്താന്‍ സാധിച്ചിരുന്നില്ല. കാര്യമായ തെളിവുകൾ ശേഖരിക്കാനായില്ല.

ആദ്യം റിപ്പോര്‍ട്ട്​ ചെയ്​ത കൊറോണ കേസുകളെ കുറിച്ചുള്ള രേഖകള്‍ പങ്കുവയ്​ക്കണമെന്നാണ്​ ഇപ്പോള്‍ സംഘടനയുടെ ആവശ്യം. എന്നാല്‍ ​പ്രാഥമിക അന്വേഷണം തന്നെ അധികമാണെന്നും കൂടുതല്‍ വിവരശേഖരണത്തിന്​ അനുവദിക്കില്ലെന്നുമാണ്​ ചൈന മറുപടി നല്‍കിയത്​.

കൊറോണ ലോകാരോഗ്യ സംഘടനയുള്‍പ്പെടെ രാഷ്​ട്രീയവത്​കരിക്കുകയാണെന്നാണ്​ ചൈനയുടെ ആരോപണം. എന്നാൽ ചൈനയ്ക്കെതിരേ നിരവധി തെളിവുകളാണ് പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യുന്നത്.