അമേരിക്കക്കാർ ഗൂഗിളിൽ തിരയുന്നു; കീടനാശിനികൾ,അൾട്രാ വയലറ്റ് റെയ്സ്, ഓസോൺ തെറാപ്പി

വാഷിംഗ്ടൺ: കൊറോണ പ്രതിരോധവുമായി ബന്ധപെട്ടു അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾക്ക് ശേഷം അമേരിക്ക ജനത ഗൂഗിളിൽ തിരയുന്നത് കീടനാശിനികളെ കുറിച്ച് മാത്രം.

എന്താണ് അണുനാശിനി, അണുനാശിനിയും വാക്സിനും, അണുനാശിനിയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ എന്തൊക്കെ, അണുനാശിനിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടോ?- എന്നിങ്ങനെയുള്ള കാര്യങ്ങളെ പറ്റിയാണ് അമേരിക്കൻ ജനത കൂടുതലായും ഗൂഗിളിൽ തിരഞ്ഞത്.
ഏപ്രിൽ 24 ഓടെ ഡിസിൻഫെക്ടന്റ് എന്ന വാക്കിന് ഗൂഗിൾ സെർച്ചിൽ വൻ കുതിച്ചുകയറ്റമാണുണ്ടായത്.

അണുനാശിനിയെ കുറിച്ച് കൂടുതൽ അറിയുന്നതിന് പുറമെ
അൾട്രാ വയലറ്റ് രശ്മികളെക്കുറിച്ചും ഓസോൺ തെറാപ്പി, ഓസോൺ തെറാപ്പി ഡിസിൻഫെക്ടൻഡ് എന്നിങ്ങനെയുള്ള വാക്കുകളും വൻതോതിൽ സെർച്ച് ചെയ്യപ്പെടുന്നുണ്ട്.

കൊറോണ വൈറസിനെ ഇല്ലാതാക്കാൻ അണുനാശിനി കുത്തിവെക്കാനും ശക്തിയേറിയ പ്രകാശം പ്രയോഗിച്ച് വൈറസിനെ കൊല്ലാനുമുള്ള പരീക്ഷണങ്ങൾ നടത്തണമെന്നും ട്രംപ് ഈയിടക്ക് പറഞ്ഞിരുന്നു.
എന്നാൽ ഇത് വലിയ വിമർശനങ്ങൾക്ക് വഴി തെളിയുകയായിരുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ വാക്കിന്റെ പുറത്തു തങ്ങളുടെ ഉത്പന്നങ്ങൾ കുടിക്കുകയോ ശരീരത്തിൽ കുത്തി വെക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പുമായി അണുനാശിനി കമ്പനികളും രംഗത്ത് എത്തിയിരുന്നു. എന്നാൽ ഈ പ്രസ്താവനകൾ വലിയ വിവാദങ്ങൾക്ക് വഴി വെച്ചതോടെ താൻ മധ്യപ്രവർത്തകരോട് തമാശ പറഞ്ഞതാണെന്നാണ് ട്രംപിന്റെ വാദം.

പക്ഷേ അമേരിക്കൻ പ്രസിഡന്റിന്റെ ഇത്തരത്തിലുള്ള
പ്രസ്താവനയിലുള്ള കൗതുകം കൊണ്ട് അമേരിക്കക്കാർ ഇപ്പോൾ ഗൂഗിളിൽ തിരയുന്നത് അണുനാശിനികളെ പറ്റിയും ഓസോൺ തെറാപ്പികളെ പറ്റിയുമാണ്.