അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഖത്തർ ലുലു മാർക്കറ്റ് സ്റ്റാഫിന് 30 കോടി

അബൂദബി: ബിഗ് ടിക്കറ്റിന്റെ 230-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (30 കോടി ഇന്ത്യന്‍ രൂപ) ഇന്ത്യക്കാരന്. സനൂപ് സുനിലാണ് 30 കോടി രൂപ നേടിയത്. 183947 എന്ന ടിക്കറ്റ് നമ്പരാണ് സനൂപിനെ കോടീശ്വരനാക്കിയത്.

ജൂലൈ 13നാണ് സനൂപ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. 20 ലുലു സഹപ്രവർത്തകർ ചേർന്ന് സനൂപ് പേരിൽ എടുത്ത ടിക്കറ്റ് ആണ് സമ്മാനം അടിച്ചത്.