ആറ് മാസം പ്രായമുള്ള കുഞ്ഞടക്കം 3 കുട്ടികൾക്കെതിരെ കേസെടുത്തു ; അന്വേഷണം പ്രഖ്യാപിച്ച് മജിസ്ട്രേറ്റ്

ഡെറാഡൂണ്‍: ക്വാറന്റൈന്‍ ലംഘിച്ചതിന് ആറ് മാസം പ്രായമുള്ള കുഞ്ഞടക്കം 3 കുട്ടികൾക്കെതിരെ കേസെടുത്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മജിസ്ട്രേറ്റ്.
മൂന്ന് കുട്ടികളടക്കം 51 പേര്‍ക്കെതിരെയാണ് ഉത്തരാഖണ്ഡ് പൊലീസിന്റെ കേസെടുത്തത്. രണ്ട്, എട്ട് വയസ്സുള്ള കുട്ടികളും കേസെടുത്തവരില്‍ ഉള്‍പ്പെടും. ഉത്തരകാശി ജില്ലയിലാണ് പൊലീസിന്റെ നടപടി. പൊലീസിന്റെ നടപടിക്കെതിരെ ജില്ലാ മജിസ്‌ട്രേറ്റ് രംഗത്തെത്തി. ജുവനൈല്‍ നിയമപ്രകാരം എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല. സംഭവം അന്വേഷിച്ച് നടപടിയെടുക്കുമെന്നും മജിസ്‌ട്രേറ്റ് അറിയിച്ചു.

സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണ രോഗവ്യാപനം തടയുന്നതിനായാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് നിര്‍ദേശം. കാശിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് വിദേശികളെ ഇംപോസിഷന്‍ എഴുതിച്ചതും വിവാദമായിരുന്നു