സിഡ്നി: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച് ആസ്ട്രേലിയയിലെ സിഡ്നി നഗരം. കൊറോണയുടെ ഡെൽറ്റ വകഭേദം പടർന്നുപിടിച്ചതോടെയാണ് നിയന്ത്രണം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പുതുതായി കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുകയും ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപന സാധ്യത മുന്നറിയിപ്പ് അധികൃതർ നൽകിയതോടെയാണ് നിയന്ത്രണം. കൊറോണ കേസ് കൂടുന്ന ഈ അവസരത്തിൽ വീട്ടിൽ തന്നെയിരിക്കണമെന്ന് അധികൃതർ അറിയിച്ചു.
ജൂൺ മധ്യത്തിൽ സിഡ്നിയിൽ 439 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. സിഡ്നിയിൽ ഇപ്പോൾ ലോക്ഡൗൺ മൂന്നാമത്തെ ആഴ്ചയാണ് തുടരുന്നത്. വാക്സിൻ സ്വീകരിക്കാത്ത ഒരു വിഭാഗം പേരിൽ കൊറോണ പിടിപ്പെട്ടതോടെയാണ് ലോക്ക്ഡൗൺ കടുപ്പിക്കാനുള്ള തീരുമാനമെന്നും അധികൃതർ പറഞ്ഞു.