കൊറോണ മ​ര​ണ ക​ണ​ക്കി​ൽ ക​ള്ള​ക്ക​ളി​യെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി ഡി സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: കൊറോണ മ​ര​ണ ക​ണ​ക്കി​ൽ ക​ള്ള​ക്ക​ളി​യു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.ഡി. സ​തീ​ശ​ൻ. കൊറോണ മ​ര​ണ​ത്തി​ൽ സ​ർ​ക്കാ​രി​ന് ദു​ര​ഭി​മാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. കൊറോണ മ​ര​ണ​മു​ണ്ടാ​യാ​ൽ സ​ർ​ക്കാ​രി​നെ പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മ​ഹാ​മാ​രി​യി​ൽ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ ആ​ളു​ക​ൾ മ​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​വി​ടെ സ​ർ​ക്കാ​രി​ന് മേ​നി ന​ടി​ക്കാ​ൻ വേ​ണ്ടി​യാ​ണ് മ​ര​ണ​ങ്ങ​ൾ കു​റ​ച്ച് കാ​ണി​ച്ച​ത്. ഇ​തി​നാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി. ഇ​ത് പു​റ​ത്ത് വ​രു​മെ​ന്ന ഭ​യ​മാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​ക്കു​ള്ള​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഒ​ട്ടേ​റെ കൊറോണ മ​ര​ണം പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​യി. ഡ​ബ്ല്യു​എ​ച്ച്ഒ, ഐ​സി​എം​ആ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ച്ചു. യ​ഥാ​ർ​ഥ മ​ര​ണ​ക്ക​ണ​ക്ക് പു​റ​ത്തു​വ​രു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​ക്ക്. ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ രോ​ഗി കൊറോണ മൂ​ല​മാ​ണോ മ​രി​ച്ച​ത് എ​ന്ന് ബ​ന്ധു​ക​ൾ​ക്ക് പോ​ലും അ​റി​യി​ല്ലാ​ത്ത സ്ഥി​തി​യാ​ണ് ഉ​ള്ള​ത്. കൊറോണ മ​ര​ണ​ത്തി​ൽ തെ​ളി​വി​നാ​യി പാ​വ​ങ്ങ​ൾ എ​വി​ടെ പോ​കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.