കുവൈറ്റ് : ജിലീബ് ശുയൂഖ് , മഹബൂല എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ക് ഡൗൺ അനിശ്ചിതകാലത്തേക്ക് നീട്ടി. കുവൈറ്റ് മന്ത്രി സഭാ യോഗത്തിലാണു ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. നേരത്തെ ഈ പ്രദേശങ്ങളിൽ രണ്ടാഴ്ചത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ കാലാവധി അവസാനിരികെയാണു ലോക്ക് ഡൗൺ അനിശ്ചിതകാലത്തേക്ക് സമ്പൂർണ്ണ നീട്ടിയത്.
നിലവിലെ കർഫ്യൂ സമയം വൈകീട്ട് 4 മുതൽ കാലത്ത് 8 വരെയായി പുതുക്കി നിശ്ചയിക്കുവാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇത് റമദാൻ ഒന്നു മുതലാണു പ്രാബല്യത്തിൽ വരിക. സർക്കാർ അവധി റമദാൻ മാസം കഴിഞ്ഞ് മെയ് 28 വരെ ദീർഘിപ്പിക്കുവാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതിനു പുറമെ റമദാനിൽ ഭക്ഷ്യ വസ്തുക്കൾ ഡെലിവെറി ചെയ്യുന്നതിനു വൈകീട്ട് 5 മുതൽ പുലർച്ചെ ഒന്നു വരെ അനുവദിക്കും.