കൊറോണിൽ കൊറോണയുടെ മരുന്നാണെന്ന വ്യാജപ്രചാരണം; ബാബ രാംദേവിനെ താക്കീത് ചെയ്ത് ഡെൽഹി ഹൈകോടതി

ന്യൂഡെൽഹി: വിവാദ യോഗ ഗുരു ബാബ രാംദേവിനെ താക്കീത് ചെയ്ത് ഡെൽഹി ഹൈക്കോടതി. കൊറോണക്കെതിരായ മരുന്നാണെന്ന പേരിൽ കൊറോണിൽ കിറ്റിനുവേണ്ടി വ്യാപമായി വ്യാജ പ്രചരണം നടത്തുന്നതിൽ നിന്ന് രാംദേവിനെ തടയണം എന്നാവശ്യപ്പെട്ടായിരുന്നു ഡിഎംഎ കോടതിയെ സമീപിച്ചത്.

കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 13 വരെ പ്രകോപനപരമായ യാതൊരു പരാമർശവും രാംദേവിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് രാംദേവിന്‍റെ അഭിഭാഷകനോട് കോടതി വാക്കാൽ നിർദേശിച്ചു.

കൊറോണയെ പ്രതിരോധിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകൾ കൊറോണ സുഖപ്പെടുത്തില്ലെന്ന രാംദേവിന്‍റെ പ്രസ്താവനകൾ ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. കൊറോണ വാക്സിനെതിരെയും രാംദേവ് രംഗത്തുവന്നത് ഡോക്ടർമാരെ പ്രകോപിപ്പിച്ചു. ഇതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാംദേവിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.