മൊബൈൽ , കണ്ണട കടകൾ ആഴ്ചയിൽ രണ്ട് ദിവസം തുറക്കാം; സംസ്ഥാനത്ത് കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ

തിരുവന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. മൊ​ബൈ​ൽ ഫോ​ണും കമ്പ്യൂട്ട​റും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന ക​ട​ക​ൾ​ക്ക് ചൊ​വ്വ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കി. മ​ല​പ്പു​റം ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് ഇ​ള​വു​ക​ൾ ബാ​ധ​കം.

ഗ്യാ​സ് സ്റ്റൗ ​അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന ക​ട​ക​ൾ, ക​ണ്ണ​ട​ക​ൾ, ശ്ര​വ​ണ സ​ഹാ​യി​ക​ൾ, കൃ​ത്യ​മ​ക്കാ​ലു​ക​ൾ എ​ന്നി​വ​യു​ടെ വി​ല്പ​ന​യും അ​റ്റ​കു​റ്റ​പ്പ​ണി​യും ന​ട​ത്തു​ന്ന ക​ട​ക​ൾ​ക്കും ചൊ​വ്വാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും തു​റ​ക്കാം. ച​കി​രി ഉ​പ​യോ​ഗി​ച്ച് ക​യ​ർ നി​ർ​മി​ക്കു​ന്ന യ​ന്ത്ര​ങ്ങ​ൾ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​ൻ ചൊ​വ്വ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ അ​വ ഉ​പ​യോ​ഗി​ക്കാ​നും അ​നു​മ​തി ന​ൽ​കി. വി​മ​ണ്‍ ഹൈ​ജീ​ൻ സാ​ധ​ന​ങ്ങ​ൾ വി​ല്പ​ന സ്ഥ​ല​ങ്ങ​ളി​ൽ എ ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും അ​നു​മ​തി ന​ല്കി​യി​ട്ടു​ണ്ട്.

നാളെ മുതൽ ഇളവ് പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ഫലം കണ്ട് തുടങ്ങിയിട്ടുണ്ട്. പ്രതിദിന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും മെല്ലെ കുറയുന്നുണ്ട്. ഇന്ന് 22,318 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 16.4 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകളാണ് പരിശോധിച്ചത്.