കൊറോണ​ പ്രതിരോധത്തിന് 2000 ഓക്​സിജൻ കോൺ​സെൻട്രേറ്ററു​കൾ സംഭാവന ചെയ്​ത്​ ബിസിസിഐ

ന്യൂഡൽഹി: കൊറോണ​ പ്രതിരോധത്തിനായി 2000 ഓക്​സിജൻ കോൺ​സെൻട്രേറ്ററു​കൾ ​ സംഭാവന നൽകി ബിസിസിഐ. പത്ത്​ ലിറ്റർ സംഭരണ ശേഷിയുള്ള കോൺ​സെൻട്രേറ്ററു​കളാണ്​​ ബിസിസിഐ സംഭാവന നൽകുന്നത്​.

കൊറോണ വൈറസിനെതിരായ ഈ നീണ്ട പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർ വഹിച്ച പങ്കിനെ ബിസിസിഐ അംഗീകരിക്കുന്നു. കൊറോണ​ ബാധിതരുടെ സൗഖ്യത്തിനായി ഓക്​സിജൻ കോൺ​സെൻട്രേറ്ററു​കൾ ഉടൻ ലഭ്യമാക്കുമെന്നും ബിസിസിഐ അധ്യക്ഷൻ സൗരവ്​ ഗാംഗുലി പറഞ്ഞു.

രാജ്യം നേരിടുന്ന പ്രതിസന്ധിയും മെഡിക്കൽ ഉപകരണങ്ങളുടെ ആവശ്യകതയും ബിസിസിഐ മനസിലാക്കുന്നു. രാജ്യത്തുടനീളമുള്ള ഓക്​സിജൻ ക്ഷാമം കുറയ്ക്കുന്നതിന് ഈ ശ്രമം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബിസിസിഐ അധ്യക്ഷൻ ജയ്​ഷാ പ്രസ്​താവിച്ചു.

നേരത്തെ വിവിധ ക്രിക്കറ്റ്​ താരങ്ങളും ഐപിഎൽ ടീമുകളും ക്രിക്കറ്റ്​ ആസ്​ട്രേലിയ അടക്കമുള്ള സംഘടനകളും ഇന്ത്യയിലെ കൊറോണ​ ​പ്രതിരോധത്തിന്​ സംഭാവന നൽകിയിരുന്നു.