കൊറോണയുടെ ഇന്ത്യൻ വകഭേദത്തെ ‘വേരിയന്റ് ഓഫ് കൺസൺ’ വിഭാഗത്തിൽ പെടുത്തി ലോകാരോഗ്യ സംഘടന

ജനീവ: കൊറോണയുടെ ഇന്ത്യൻ വകഭേദം ലോകത്തെ മുഴുവൻ ആശങ്കയിൽ ആഴ്ത്തുന്നതെന്ന് ലോകാരോഗ്യ സംഘടനാ. ആദ്യമായി കണ്ടെത്തിയ ബി.1617 വകഭേദത്തെ ആണ് ‘വേരിയന്റ് ഓഫ് കൺസൺ ‘ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. അതിവ്യാപന ശേഷി ഇന്ത്യൻ വകഭേദത്തിന് കൂടുതൽ ആയതിനാലാണ് നടപടി.

വകഭേദത്തിന്റെ വർധിച്ച രോഗവ്യാപനത്തെക്കുറിച്ച്‌ ഗവേഷകർക്ക് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതിനാൽ ആഗോളതലത്തിൽ ആശങ്കപ്പെടേണ്ട വകഭേദമായി ബി.1.617നെ തരംതിരിച്ചതായി സംഘടനയിലെ കൊറോണ സാങ്കേതിക വിഭാഗം മേധാവി മരിയ വാൻ കേർഖോവ് പറഞ്ഞു.

ഡബ്ല്യുഎച്ച്‌ഒ ആഗോള ഉത്കണ്ഠയായി തരംതിരിക്കുന്ന നാലാമത്തെ വകഭേദമാണിത്. കഴിഞ്ഞ മാസം ഒക്ടോബറിലാണ് ബി1.617 വൈറസുകളെ ആദ്യമായി കണ്ടെത്തിയത്. 20ഓളം രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ബി.1.617ന്റെ മൂന്ന് വകഭേദങ്ങളും ഇതുവരെ ഇന്ത്യയിൽ കണ്ടെത്തി. അമേരിക്കയും ബ്രിട്ടനും ബി.1.617 ഇന്ത്യൻ വകഭേദത്തെ വേരിയന്റ് ഓഫ് കൺസേൺ’ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.