ഇന്ത്യയിൽ ശരിക്കും എന്താണ് നടക്കുന്നത്; രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിക്കണം; ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ.ആന്റണി ഫൗചി

വാഷിങ്ടൺ: ഇന്ത്യയിൽ ശരിക്കും എന്താണ് നടക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ.ആന്റണി ഫൗചി. ഓക്സിജന്റെ ലഭ്യത നിർണായകമായ ഒന്നാണ്. ആളുകൾക്ക് ഓക്സിജൻ ലഭിക്കാത്തത് ദാരുണമായ സംഭവമാണ്. ബെഡുകളില്ലാത്തതിന്റെ പേരിൽ ആളുകളെ പുറത്താക്കാൻ പാടില്ല. ഒരുവർഷം മുമ്പ് ചൈന ചെയ്തത് പോലെ താത്കാലിക ഫീൽഡ് ആശുപത്രികൾ ഇന്ത്യ ഉടൻ നിർമിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡോ.ആന്റണി ഫൗചി. ഇന്ത്യയിൽ രാജ്യവ്യാപക ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അടിവരയിട്ടു. നിരവധി ഇന്ത്യൻ സംസ്ഥാനങ്ങൾ ഇതിനോടകം ലോക്ക്ഡൗൺ പ്രഖ്യാപിച്ചുവെന്ന് താൻ മനസ്സിലാക്കുന്നു. വ്യാപനം തടയുന്നതിന് രാജ്യവ്യാപകമായി അടച്ചുപൂട്ടൽ അനിവാര്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

ഇന്ത്യയിലെ കൊറോണ പ്രതിസന്ധിക്ക് ദീർഘകാലം പരിഹാരം ആളുകൾക്ക് വാക്സിൻ നൽകുകയെന്നത് മാത്രമാണ്. മഹാമാരിയെ നേരിടാൻ ആഭ്യന്തര തലത്തിലും ആഗോളതലത്തിലും കൊറോണ വാക്സിനുകളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. വാക്സിനേഷനിലെ ഇത് അവസാനിക്കൂ.

ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉത്പാദക രാജ്യമാണ് ഇന്ത്യ എന്നും അവർക്ക് അവരുടെ വിഭവങ്ങൾ ലഭിക്കേണ്ടതുണ്ട്. ഉള്ളിൽ നിന്ന് മാത്രമല്ല. പുറത്ത് നിന്നുമെന്ന് ഫൗചി പറഞ്ഞു. ഇന്ത്യക്കാർക്ക് സ്വന്തമായി വാക്സിൻ നിർമിക്കുന്നതിനോ അല്ലെങ്കിൽ വാക്സിനുകൾ സംഭാവന ചെയ്യാനോ സാധനങ്ങൾ എത്തിക്കുന്നത് മറ്റു രാജ്യങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. സ്വന്തമായി വാക്സിൻ നിർമിക്കാൻ ശേഷിയുള്ള വൻകിട കമ്പനികളെ കണ്ടെത്തി അവരെ സമീപിക്കുക എന്നതാണ് പ്രധാനപ്പെട്ട മാർഗമെന്ന് ഫൗചി വ്യക്തമാക്കി.