കൊറോണ ല​ക്ഷ​ണ​മു​ള്ള​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ ടെ​സ്റ്റ് റി​സ​ൾ​ട്ട് ആ​വ​ശ്യ​മി​ല്ല; മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ

ന്യൂ​ഡെൽ​ഹി: കൊറോണ ല​ക്ഷ​ണ​മു​ള്ള​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ ടെ​സ്റ്റ് റി​സ​ൾ​ട്ട് ആ​വ​ശ്യ​മി​ല്ലെ​ന്നും രോ​ഗ ല​ക്ഷ​ണം കാ​ണി​ക്കു​ന്ന​വ​രെ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലും പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം.

കൊറോണ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള പു​തു​ക്കി​യ മാ​ന​ദ​ണ്ഡ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. രോ​ഗി​ക​ൾ എ​വി​ടെ നി​ന്നു​ള്ള​വ​രാ​ണെ​ന്ന് പ​രി​ഗ​ണി​ക്കാ​തെ ഓ​ക്‌​സി​ജ​നും ചി​കി​ത്സ​യും ല​ഭ്യ​മാ​ക്ക​ണം. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ലും ചി​കി​ത്സ നി​ഷേ​ധി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ഗു​രു​ത​ര ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​രെ ഡെ​ഡി​ക്കേ​റ്റ​ഡ് കൊറോണ ഹെ​ൽ​ത്ത് സെ​ൻറ​റി​ലും ഗു​രു​ത​ര ല​ക്ഷ​ണം ഉ​ള്ള​വ​രെ ഡെ​ഡി​ക്കേ​റ്റ​ഡ് കൊറോണ ഹോ​സ്പി​റ്റ​ലി​ലും ആ​വ​ണം പ്ര​വേ​ശി​പ്പ​ക്കേ​ണ്ട​തെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​രി​ൻ്റെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പോസിറ്റീവ് റിസള്‍ട്ട് ഇല്ലാതെ നിരവധിപേര്‍ ആശുപത്രികളില്‍ എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
അതേസമയം, ആവശ്യത്തെ അടിസ്ഥാനമാക്കി മാത്രമാകണം ആശുപത്രികളിലെ പ്രവേശനമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ആശുപത്രി പ്രവേശനം ആവശ്യമില്ലാത്ത വ്യക്തികൾക്ക് കിടക്കകൾ നൽകിയിട്ടില്ലെന്ന് ഉറപ്പാക്കണം. പുതുക്കിയ മാനദണ്ഡങ്ങൾ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗികൾക്ക് ഉടനടിയും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കാനാണ് പരിഷ്‌കരണമെന്നും മന്ത്രാലയം കൂട്ടിച്ചേർക്കുന്നു.

സ്വകാര്യ ആശുപത്രികളിലടക്കം പുതിയ നിർദേശങ്ങൾ നടപ്പിലാക്കേണ്ടി വരും. ഒരുതരത്തിലും ഒരു രോഗിക്കും ചികിത്സ നിഷേധിക്കപ്പെടരുതെന്നും ഓക്‌സിജനും മറ്റു മരുന്നുകളും ഉറപ്പുവരുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആശുപത്രി സ്ഥിതി ചെയ്യുന്ന നഗരത്തിലാണ് താമസിക്കുന്നത് എന്ന് വ്യക്തമാക്കുന്ന തിരിച്ചറിയല്‍ രേഖകളില്ലാത്തവരെ ചികിത്സിക്കാതെ മടക്കി അയക്കാന്‍ പാടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്നു.