ലഖ്‌നോ: യുപിയിൽ ബിജെപി എംഎൽഎ കൊറോണ ബാധിച്ച് മരിച്ചു. റായ് ബറേലി ജില്ലയിലെ സലോൺ മണ്ഡലത്തിൽനിന്നുള്ള ദാൽ ബഹാദൂർ കോരിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിൽസയിൽ കഴിയുകയായിരുന്നു അദ്ദേഹം.
രമേഷ് ദിവാകർ (ഔ രയ്യ), സുരേഷ് ശ്രീവാസ്തവ (ലഖ്‌നോ വെസ്റ്റ്), കേസർ സിങ് ഗംഗ്‌വർ (നവാബ്ഗഞ്ച്) എന്നിവരാണ് ബഹാദൂരിന് നേരത്തെ കൊറോണ ബാധിച്ച് മരണപ്പെട്ട ബിജെപി എംഎൽഎമാർ. മൃതദേഹം കൊറോണ പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിക്കും. 1996 ൽ സലോണിൽനിന്ന് ആദ്യമായി വിജയിച്ച ദാൽ ബഹാദൂർ രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ മന്ത്രിയായി പ്രവർത്തിച്ചിരുന്നു.