ഇൻഡോർ: മധ്യപ്രദേശിലെ ജബുവ രൂപത ബിഷപ് ബേസിൽ ഭുരിയ (എസ് വിഡി -65) കൊറോണ ബാധിച്ച് റോമൻ കത്തോലിക്കാ സഭ ബിഷപ് അന്തരിച്ചു. ഉച്ചയ്ക്ക് 1.10നാണ് ബിഷപ് അന്തരിച്ചത്. സംസ്കാരം നാളെ രാവിലെ 10ന് ജാബുവയിലെ മേഘ്നഗറിലെ കത്തീഡ്രൽ സെമിത്തേരിയില്‍ . കൊറോണ ബാധിതനായി ഒരു മാസത്തോളം ഇൻഡോറിലെ സെന്റ് ഫ്രാൻസിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
2015 ജൂലായ് 18നാണ് ബിഷപ് ബേസിൽ ഭുരിയയെ ജബുവ രൂപതാധ്യക്ഷനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചത്. രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ ആയും സൊസൈറ്റി ഓഫ് ഡിവൈൻ വേർഡ് പ്രൊവിഷ്യാ കൗൺസിൽ അംഗമായും പ്രവർത്തിച്ചിരുന്നു.
ജബുവയിലെ പഞ്ചകുൽ സ്വദേശിയായ ബിഷപ് സേബിൽ 1956 മാർച്ച് എട്ടിനാണ് ജനിച്ചത്. 1986 മേയ് 5നായിരുന്നു പൗരോഹിത്യം. പൂനെയിൽ പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തത്വശാസ്ത്രവും ദൈവശാസ്ത്ര ബിരുദവും നേടി. ബറോഡ വിവിധ രൂപതകളിലെ ഇടവകകളിൽ സേവനം ചെയ്തിട്ടുണ്ട്.