ന്യൂഡെൽഹി: ഇന്ത്യയിൽ അതിതീവ്ര കൊടുങ്കാറ്റായി കൊറോണ വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കൊറോണ കണക്കാണ് ഇന്നത്തേത്.
രാജ്യത്ത് ഇതുവരെ 1,83,76,524 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 1,50,86,878 പേർ രോഗമുക്തി നേടി. നിലവിൽ 30,84,814 പേരാണ് ചികിത്സയിലുള്ളത്.
രാജ്യത്തെ കൊറോണ മരണ നിരക്കും ഉയർന്നു തന്നെയാണുള്ളത്. 3,645 പേരാണ് പുതിയതായി കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 2,04,832 ആയി ഉയർന്നു.
കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിലെ കൊറോണ രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. ഏപ്രിൽ 22നാണ് രാജ്യത്ത് ആദ്യമായി മൂന്ന് ലക്ഷത്തിലധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന 78.53 ശതമാനം കൊറോണ കേസുകളും 10 സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കേരള തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗികൾ ഏറ്റവും കൂടുതലുള്ളത്.