രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കൊറോണ

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കൊറോണ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

രോഗലക്ഷണങ്ങളോ മറ്റ് കുഴപ്പങ്ങളോ ഇല്ലെന്ന് ഗെഹ്ലോട്ട് അറിയിച്ചു. സുഖമായിതന്നെ ഇരിക്കുന്നു. കൊറോണ പ്രോട്ടോക്കോൾ പാലിച്ച്‌ ക്വാറന്റീനിൽ തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഗെഹ്ലോട്ടിന്റെ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.

ഇതേ തുടർന്ന് ‘നിരീക്ഷണത്തിലായിരുന്നു ഗെഹ്ലോട്ട്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിനും കൊറോണ സ്ഥിരീകരിച്ചത്.