ന്യൂഡെൽഹി: രാജ്യത്ത് ഓക്സിജൻ സിലിണ്ടർ ക്ഷാമം രൂക്ഷമായിരിക്കെ ഓക്സിജൻ സിലിണ്ടർ പൂഴ്ത്തിവച്ച് വിൽപ്പന നടത്തിയ ആൾ പിടിയിൽ. അനിൽ കുമാർ എന്നയാളെയാണ് ഡെൽഹിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്നും 48 സിലിണ്ടറുകളും പോലീസ് പിടിച്ചെടുത്തു.
32 വലിയ സിലിണ്ടറുകളും 16 ചെറിയ സിലിണ്ടറുകളുമാണ് ഡെൽഹി പോലീസ് പിടിച്ചെടുത്തത്. വ്യാവസായിക ഓക്സിജൻ വിൽക്കുന്ന കച്ചവടമാണ് തനിക്ക് എന്ന് അവകാശപ്പെട്ടെങ്കിലും അതിന് തെളിവ് ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞില്ല.
51കാരനായ ഇയാൾ 12,500 രൂപയ്ക്കാണ് ചെറിയ ഓക്സിജൻ സിലിണ്ടറുകൾ വിറ്റഴിച്ചുകൊണ്ടിരുന്നത്. വലിയ സിലിണ്ടറുകളിൽ നിന്ന് ചെറിയ സിലിണ്ടറുകളിലേക്ക് ഓക്സിജൻ മാറ്റിയായിരുന്നു വില്പന. കണ്ടെടുത്ത ഓക്സിജൻ സിലിണ്ടറുകൾ കോടതിയിൽ ഹാജരാക്കിയ ശേഷം കോടതി നിർദേശപ്രകാരം ആവശ്യക്കാർക്ക് നൽകുമെന്ന് പൊലീസ് അറിയിച്ച