കുട്ടികളിൽ 12 മുതൽ 15 വയസ്​ വരെ പ്രായമുള്ളവരിൽ കൊറോണ​ വാക്​സിൻ 100 ശതമാനം ഫലപ്രദം

ന്യൂഡെൽഹി: കുട്ടികളിൽ 12 മുതൽ 15 വയസ്​ വരെ പ്രായമുള്ളവരിൽ കൊറോണ​ വാക്​സിൻ 100 ശതമാനം ഫലപ്രദമെന്ന​ അവകാശവാദവുമായി ബയോടെക്​-​ഫൈസർ. അടുത്ത അധ്യയന വർഷത്തിന്​ മുമ്പ്​ വിദ്യാർഥികൾക്ക്​ വാക്​സിൻ നൽകാനുള്ള സംവിധാനമൊരുക്കുമെന്നും അനുമതിക്കായി വിവിധ ഏജൻസികളെ സമീപിച്ചിട്ടുണ്ടെന്നും ഫൈസർ അധികൃതർ അറിയിച്ചു.

2,260 കൗമാരക്കാരിൽ നടത്തിയ പഠനത്തിൽ കൊറോണയ്ക്കേതിരെ വാക്​സിൻ 100 ശതമാനം ഫലപ്രദമാണെന്ന്​ കമ്പനി പ്രസ്​താവനയിൽ അറിയിച്ചു. ഈ വിവരങ്ങൾ യു.എസ്​ എഫ്​.ഡി.എയുമായി പങ്കുവെക്കും. മറ്റ്​ ഏജൻസികളേയും പഠനഫലങ്ങളുമായി സമീപിക്കുമെന്ന്​ ഫൈസർ വ്യക്തമാക്കി. അതെ സമയം നേരത്തെയുള്ള പഠനങ്ങളിൽ ഫൈസർ വാക്​സിൻ 95 ശതമാനം ഫലപ്രദമാണെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു.