സിഡ്നി: ന്യൂ സൗത്ത് വെയ്ൽസിലും തെക്കു പടിഞ്ഞാറൻ ഓസ്ട്രേലിയയിലും കനത്ത് മഴയ്ക്കു നേരിയ ശമനമുണ്ടെങ്കിലും പ്രളയം തുടരുന്നു. രാജ്യത്തെ ഒരു കോടി ജനങ്ങളെ പ്രളയം ബാധിച്ചു.
കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് 20,000 പേരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിപാർപ്പിച്ചിരുന്നു. 22,000 പേരോട് ഒഴിഞ്ഞുപോകാൻ തയാറായിരിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.
വരും ദിവസങ്ങളിൽ മഴയ്ക്കു ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ, സാധാരണനില കൈവരിക്കാൻ ദിവസങ്ങളെടുക്കും.
പ്രളയത്തിൽ വീടുകൾ, പാലങ്ങൾ, വാഹനങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിവയ്ക്കുണ്ടായ നാശം അതിഭീമമാണ്. ഇതുവരെ ആരും മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല.