വാഷിംഗ്ടണ്‍: കൊറോണക്ക് പിന്നാലെ അമേരിക്കയിൽ നാശം വിതച്ചു ചുഴലി കാറ്റും. തെക്കന്‍ അമേരിക്കയിലാണ് ശക്തമായ ചുഴലികാറ്റും മഴയും ഉണ്ടായത്. 24 പേരോളം മരിക്കുകയും നൂറു കണക്കിന് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും തകർന്നു വീഴുകയും ചെയ്തു.
ലൂസിയാന, ടെക്‌സസ്, മിസിസിപ്പി, ജോര്‍ജിയ, കരോലിന, എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശം വിതച്ചത്. പലയിടത്തും വൈദ്യുതി ബന്ധം പൂര്‍ണ്ണമായും തകരാറിലായിട്ടുണ്ട്. മിസിസിപ്പിയുടെ തെക്ക് ഭാഗത്തായാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം അമേരിക്കയില്‍ കൊറോണ മരണം 23,000 കവിഞ്ഞു. അഞ്ചരലക്ഷത്തിലേറെ പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. കൊറോണ ബാധയില്‍ അമേരിക്കയിലാണ് ഏറ്റവും അധികം മരണം രേഖപ്പെടുത്തിയിരിക്കുന്നത്. 3600 പേര്‍ നിലവില്‍ നഴ്സിംഗ് ഹോമുകളില്‍ മറ്റും. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മരണ നിരക്ക് അതിവേഗം ഉയരുകയാണ്.