ദുബായ്: കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ യുഎഇ എല്ലാ വിസകൾക്കും 2020 അവസാനം വരെ കാലാവധി നീട്ടി നൽകി. മാർച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ വിസകൾക്കാണ് നിയമം ബാധകം. സന്ദർശക വിസ, എൻട്രി പെർമിറ്റ്, എമിറേറ്റ്സ് ഐ.ഡി. എന്നിവയ്ക്കും ഇളവ് ലഭിക്കുമെന്ന് ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വക്താവാവ് അറിയിച്ചു.
പുതിയ തീരുമാനം വിസാ കാലാവധി കഴിഞ്ഞ നിരവധി മലയാളികൾക്ക് ആശ്വാസമായി. യാത്രാ വിമാനങ്ങളില്ലാത്തതിനാൽ നാട്ടിലെത്താൻ മാർഗമില്ലാതെ വിഷമിക്കുകയായിരുന്നു വിസാ കാലാവധി കഴിഞ്ഞ വർ.
യുഎഇയ്ക്ക് അകത്തും പുറത്തുമുള്ള എല്ലാ താമസ വിസക്കാരും ഈ വർഷാവസാനം വരെ ആനൂകൂല്യത്തിന് അർഹരാണ്.