ടോക്കിയോ: സുനാമി ദുരന്തത്തിൽ കാണാതായ സ്ത്രീയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ജപ്പാനിൽ 2011ലുണ്ടായ ദുരന്തം നടന്ന് പത്ത് വർഷങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. അന്ന് കാണാതായ നറ്റ്‌സുകോ ഓകുയാമ എന്ന 61 കാരിയുടെ അസ്ഥികൂടമാണ് മിയാഗിയുടെ വടക്കുകിഴക്കൻ കടൽതീരത്ത് നിന്നും ഇപ്പോൾ ലഭിച്ചത്.
ശാസ്ത്രീയ പരിശോധനയിലൂടെയാണ് മൃതദേഹം നറ്റ്‌സുകോയുടേതാണെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ ഡിഎൻഎ പരിശോധനകൾ അടക്കം നടത്തിയിരുന്നു. അമ്മയുടെ ശേഷിപ്പുക്കൾ എങ്കിലും കിട്ടിയ സമാധാനത്തിലാണ് ഇവരുടെ മകൻ.
ദുരന്തത്തിന് ശേഷം കാണാതായ 2500 പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല എന്നാണ് ഔദ്യോഗിക വിവരം. 2011ൽ ഉണ്ടായ ഭൂകമ്പവും തുടർന്നുണ്ടായ സുനാമിയും ജപ്പാന് വലിയ നഷ്ടങ്ങളാണ് വരുത്തിയത്.