നോ​ർ​വെ​യി​ൽ കോ​റോണ വാ​ക്സി​ൻ സ്വീ​ക​രി​ച്ച 23വ​യോ​ധി​ക​ർ മ​രി​ച്ചു

ഒ​സ്‌​ലോ: നോ​ർ​വെ​യി​ൽ കോ​റോണ വാ​ക്സി​ൻ സ്വീ​ക​രി​ച്ച 23 വ​യോ​ധി​ക​ർ മ​രി​ച്ചു. വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ നി​ര​വ​ധി പേ​ര്‍​ക്ക് അ​സ്വ​സ്ഥ​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ത്ര​യ​ധി​കം വ​യോ​ധി​ക​രു​ടെ മ​ര​ണ​വും സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, വാ​ക്‌​സി​നാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ നോ​ര്‍​വെ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

80 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രി​ല്‍ ഗു​രു​ത​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് വാ​ക്‌​സി​നേ​ഷ​ന് ശേ​ഷം കാ​ണ​പ്പെ​ടു​ന്ന​ത്. വാ​ക്‌​സി​ന്‍റെ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഇ​വ​ര്‍​ക്ക് താ​ങ്ങാ​വു​ന്ന​തി​ലും അ​ധി​ക​മാ​യി​രി​ക്കും. ഇ​താ​യി​രി​ക്കം മ​ര​ണ​ കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.