കൊ​റോ​ണ വൈ​റ​സി​ന്‍റെ തി​രി​ച്ച​റി​യാ​ത്ത വ​ക​ഭേ​ദം; ബ്രി​ട്ട​ൻ തി​ങ്ക​ളാ​ഴ്ച മു​ത​ൽ അതിർത്തികൾ അ​ട​യ്ക്കും

ല​ണ്ട​ൻ: ബ്രി​ട്ട​ൻ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ എ​ല്ലാ അതിർത്തികളും അ​ട​യ്ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ അ​റി​യി​ച്ചു. കൊ​റോ​ണ വൈ​റ​സി​ന്‍റെ തി​രി​ച്ച​റി​യാ​ത്ത വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വി​ദേ​ശ​ത്തു​നി​ന്നും രാ​ജ്യ​ത്തേ​ക്ക് എ​ത്തു​ന്ന എ​ല്ലാ​വ​ർ‌​ക്കും കൊറോണ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി.

ബ്ര​സീ​ലി​ൽ തി​രി​ച്ച​റി​ഞ്ഞ പു​തി​യ കൊ​റോ​ണ വൈ​റ​സ് വ​ക​ഭേ​ദം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് തെ​ക്കേ അ​മേ​രി​ക്ക​യി​ൽ നി​ന്നും പോ​ർ​ച്ചു​ഗ​ലി​ൽ നി​ന്നു​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് വെ​ള്ളി​യാ​ഴ്ച മു​ത​ൽ നി​രോ​ധ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ​യാ​ണ് ഇ​ത്. ഫെ​ബ്രു​വ​രി 15 വ​രെ പു​തി​യ നി​യ​മ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​കു​മെ​ന്നും ബോ​റി​സ് ജോ​ൺ​സ​ൺ പ​റ​ഞ്ഞു.

വി​ദേ​ശ​ത്തുനി​ന്ന് എ​ത്തി​യേ​ക്കാ​വു​ന്ന പു​തി​യ വൈ​റ​സ് വ​ക​ഭേ​ദം രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​ൻ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളേ​ണ്ടതു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ ബ്രി​ട്ട​നി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് കൊ​റോ​ണ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ണ്. രാ​ജ്യ​ത്തേ​ക്ക് എ​ത്തു​ന്ന​വ​ർ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണം. അ​ഞ്ച് ദി​വ​സ​ത്തി​നു ശേ​ഷം ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വ് ആ​യി​ല്ലെ​ങ്കി​ൽ 10 ദി​വ​സം​വ​രെ ക്വാ​റ​ന്‍റൈ​നി​ൽ തു​ട​ര​ണം.