ജക്കാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ കാണാതായ ശ്രീവിജയ എയർലൈൻസിൻ്റെ വിമാനം തകർന്നുവീണെന്ന് സ്ഥിരീകരണം. വിമാനത്തിൻറെ അവശിഷ്ടങ്ങൾ കടലിൽ കണ്ടെത്തിയതായി ഇന്തോനേഷ്യ അറിയിച്ചു. ടേക്ക് ഓഫ് ചെയ്ത് നാലു മിനിറ്റിനു ശേഷമാണ് വിമാനം അപ്രത്യക്ഷമായത്.
10,000ലേറെ അടി ഉയരത്തിലാണു ബോയിംഗ് 737-500 കാണാതായതെന്നു ഫ്ലൈറ്റ്റഡാർ 24 ട്വിറ്ററിൽ അറിയിച്ചു. 27 വർഷം പഴക്കമുള്ള വിമാനമാണിത്. ശ്രീവിജയ എയർലൈൻസിൻ്റെ എസ്ജെ 182 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
അമ്പതിലേറെ യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. രാജ്യതലസ്ഥാനമായ ജക്കാർത്തയിൽ നിന്നു പുറപ്പെട്ട് ഏതാനും സമയത്തിനുള്ളിലാണു വിമാനം കാണാതായത്. വെസ്റ്റ് കലിമന്താൻ പ്രവിശ്യയിലേക്കു പോകുകയായിരുന്നു വിമാനം.