ക്രൊയേഷ്യയിലെ പെട്രിന്‍ജയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; കുട്ടി മരിച്ചു; മരണസംഖ്യ ഉയരാൻ സാധ്യത

സഗ്രെബ്: മധ്യ ക്രൊയേഷ്യയിലെ പെട്രിന്‍ജയില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു. 12 വയസുകാരി മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രാദേശിക സമയം 11.30ന് ആണ് ഭൂകമ്പമുണ്ടായതെന്ന് ക്രൊയേഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് വാർത്താവിനിമയ ബന്ധവും ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.

പ്രഭവകേന്ദ്രത്തിന് 50 കി.മീ അകലെയുള്ള ക്രൊയേഷ്യന്‍ തലസ്ഥാനമായ സഗ്രെബിലും ഭൂചലനം അനുഭവപ്പെട്ടു. സെര്‍ബിയ, ബോസ്‌നിയ എന്നീ അയല്‍രാജ്യങ്ങളിലും പ്രകമ്പനമുണ്ടായി. മുന്‍കരുതലിന്റെ ഭാഗമായി സ്ലൊവേനിയ ആണവ നിലയം അടച്ചുപൂട്ടി. വിശദവിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.