കുവൈറ്റ്: കൊറോണ പ്രതിസന്ധിക്കിടയിലും കുവൈറ്റിലെ സീറോ മലബാർ സഭ അംഗങ്ങളുടെ കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ക്രിസ്മസ്-പുതുവത്സരാഘോഷം സാൻക്ടസ് 2020 ഓൺലൈനായി സംഘടിപ്പിച്ചു.
കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് പ്രസിഡൻറ് അജു തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യ അതിഥിയായ കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. കുവൈറ്റിൽ കത്തോലിക്കാ കോൺഗ്രസ് നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം അനുഗ്രഹ പ്രഭാഷണം നടത്തി അനുഗ്രഹാശിസ്സുകൾ നേർന്നു. ഫാ. സണ്ണി പുൽപ്പറമ്പിൽ ക്രിസ്തുമസ് സന്ദേശം നൽകി.
ക്രിസ്തുമസ് കരോളും ക്രിസ്തുമസ് കരോൾ ഗാന അവതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിന് കൊഴുപ്പേകി. കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയിക്കബ് ആൻറണി വലിയവീടൻ സ്വാഗതവും ട്രഷറർ ബെന്നി പുത്തൻ നന്ദിയും പറഞ്ഞു. റോസ്മിൻ പ്ലാത്തോട്ടം അവതാരകയായിരുന്നു.