തൃശ്ശൂര്‍ : കൊറോണ ബാധിച്ച് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരന് മരിച്ചു. എറണാകുളം സ്വദേശി കൊച്ചുനാരായണന് (70) ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഈ മാസം 18 നാണ് കൊച്ചു നാരായണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നുള്ള ചികിത്സയ്ക്കായി എത്തിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍ കൊറോണ ബാധിച്ചതായി കണ്ടെത്തുകയായിരുന്നു.