കൊറോണ വ്യാ​പ​നം; ​നാല് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സു​പ്രീംകോ​ട​തിയുടെ നോ​ട്ടീ​സ് ; ഡി​സം​ബ​റി​ൽ സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​കു​മെ​ന്ന് നിരീക്ഷണം

ന്യൂഡെൽഹി: രാ​ജ്യ​ത്ത് കൊറോണ വ്യാ​പ​നം ശ​ക്ത​മാ​യ നാ​ല് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സു​പ്രീംകോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ഡെൽ​ഹി, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ആ​സാം സം​സ്ഥാ​ന​ങ്ങ​ൾ രോ​ഗ​വ്യാ​പ​നം നേ​രി​ടാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടത്.

കൊറോണ പ്ര​തി​രോ​ധി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ ശ​ക്ത​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തി​ല്ലെ​ങ്കി​ൽ ഡി​സം​ബ​റി​ൽ സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​കു​മെ​ന്നും കോ​ട​തി നിരീക്ഷിച്ചു. ഡെൽ​ഹി​യി​ൽ സ്ഥി​തി ഗു​രു​ത​ര​മെ​ന്ന് ചൂണ്ടിക്കാട്ടിയ കോടതി ഗു​ജ​റാ​ത്തി​ൽ ഉ​ത്സ​വ ആ​ഘോ​ഷ​ങ്ങ​ൾ അ​നു​വ​ദി​ച്ച​തി​നെ​യും ചോ​ദ്യം ചെ​യ്തു.

അതേസമയം കൊറോണ നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഡെല്‍ഹി മാര്‍ക്കറ്റുകള്‍ സർക്കാർ അടച്ചു പൂട്ടിച്ചിരുന്നു. ഡെല്‍ഹിയിലെ നംഗ്ലോയിലെ മാര്‍ക്കറ്റുകളാണ് അടച്ചു പൂട്ടിയത്. നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടികളാണ് ഡെല്‍ഹിയില്‍ നടപ്പിലാക്കുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം 30 വരെ പഞ്ചാബി ബസ്തി മാര്‍ക്കറ്റും ജന്ത മര്‍ക്കറ്റും അടച്ചുപൂട്ടാനാണ് നിര്‍ദ്ദേശം നല്‍കിയത്.