അന്യരാജ്യക്കാർ കൂടുതലുള്ള മേഖലകളിൽ സമ്പൂർണ്ണ കർഫ്യൂവിന് കുവൈറ്റ്

കുവൈറ്റ്: കൊറോണ വ്യാപനം തടയാൻ രാജ്യത്ത്‌ വിദേശികൾ കൂടുതൽ താമസിക്കുന്ന പ്രദേശങ്ങളിൽ സമ്പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുന്നു. ഇന്നു ചേർന്ന മന്ത്രിസഭാ യോ ത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. എന്നാൽ വരും ദിവസങ്ങളിലെ സ്ഥിതി ഗതിഗതികൾ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം കൈകൊള്ളാനാണു ധാരണ. ജിലീബ്‌ അൽ ശുയൂഖ്‌ , ഫർവ്വാനിയ , ഖൈത്താൻ , സാൽമിയ , ഹവല്ലി , മഹബൂല , സാൽമിയ , കുവൈത്ത്‌ സിറ്റിയിലെ ബിൻ ഈദ്‌ അൽ ഘാർ , ഷുവൈഖ്‌ , അൽ റായ്‌ , മിന അബ്ദുല്ല, വ്യവസായ മേഖലകൾ തുടങ്ങിയ പ്രദേശങ്ങളാണ് സമ്പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തുന്നതിനായി തയ്യാറാക്കിയ മുൻഗണനാ പട്ടികയിലുള്ളത്. ഇവിടങ്ങളിൽ എല്ലാ കവാടങ്ങളിലും സുരക്ഷാ സന്നാഹം ശക്തമാക്കാനും ജനങ്ങളുടെ പോക്കു വരവിനു നിയന്ത്രണം ഏർപ്പെടുത്തുവാനും സുരക്ഷാ സേനക്ക്‌ നിർദ്ദേശം നൽകി കഴിഞ്ഞു.