മരണസംഖ്യ 30000 കടന്നു: രോഗികൾ ആറരലക്ഷം

വാഷിംഗ്ടൺ:ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 30800 കടന്നു. ആറരലക്ഷത്തോളം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിൽ മരണം പതിനായിരം കടന്നു. ഇറ്റലിയിൽ ഇന്നലെ മാത്രം മരിച്ചത് 889 പേരാണ്. സ്പെയിനിലും രോഗ ബാധ വർധിക്കുകയാണ്. ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണ് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനും രോഗം സ്ഥിരീകരിച്ചു. ഇവിടെ 1019 പേരാണ് മരിച്ചത്.

പന്ത്രണ്ട് പേർ മരിച്ച പാകിസ്താനിൽ രോഗികളുടെ എണ്ണം 1400 കടന്നു. അയർലൻഡും വിയറ്റ്‌നാമും സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിൽ വിലക്ക് ലംഘിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് റബ്ബർബുള്ളറ്റ് പ്രയോഗിച്ചു. അതിനിടെ ഒരു ലക്ഷത്തിലേറെ രോഗികളുള്ള അമേരിക്കയിൽ മരണം 2200കടന്നു. ന്യൂയോർക്ക്, ന്യൂജേഴ്സി അടക്കമുള്ള സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചിടലിലേക്ക് കടന്നേക്കും.