വാഷിംഗ്ടണ്‍: തന്റെ പഴയ വൈസ് പ്രസിഡന്റിനു വേണ്ടി വോട്ട് തേടി അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമ. ജോ ബൈഡനു വേണ്ടി വോട്ടു തേടിയാണ് അദ്ദേഹം രംഗത്തെത്തിയത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിർണായകമാകുന്ന പെൻസിൽവേനിയ, ഫിലാഡൽഫിയ എന്നീ സംസ്ഥാനങ്ങളിൾ നടന്ന ചില ചർച്ചകളിലും യോഗങ്ങളിലും ഒബാമ പങ്കെടുത്തു.
യുവാക്കളെ ഉന്നം വച്ചായിരുന്നു ഇത്തരം സന്ദർഭങ്ങളിൽ അദ്ദേഹം സംസാരിച്ചത്. രാജ്യത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ അഭിപ്രായം രേഖപ്പെടുത്തലാണ് വോട്ടെടുപ്പെന്നും നിർബന്ധമായും അതിൽ പങ്കെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കഴിഞ്ഞ നാല് വർഷങ്ങളായുള്ള ഭരണത്തിൽ താനേറെ അസ്വസ്ഥനായിരുന്നുവെന്നും പക്ഷേ പ്രതീക്ഷകൾ കൈവിടില്ലെന്നും ഒബാമ കൂട്ടിച്ചേർത്തു.