വാഷിംഗ്ടൺ: അമേരിക്കയിൽ ആദ്യമായി സെനറ്റർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ പാർലമെന്റംഗങ്ങളും കൊറോണ ഭീതിയിൽ. റിപബ്ലിക്കൻ പാർട്ടി അംഗവും ഡോക്ടറുമായ റാൻഡ് പോളാണ് താൻ കൊറോണ പോസിറ്റീവാണെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ സെനറ്റിലും ഇദ്ദേഹം ചർച്ചകളിൽ സജീവമായിരുന്നു. പൂർണ ആരോഗ്യവാനായ റാൻഡ് പോൾ നടത്തിയ പരിശോധനയിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.
അമേരിക്കയിൽ ഇന്നലെ മാത്രം
117 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 419 ആയി. 9,339 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
32,949 പേർ രോഗബാധിതരായി ചികില്‍സയിലാണ്.
ന്യൂയോർക്കിനെയാണ് കൊറോണ ഏറെ ബാധിച്ചിരിക്കുന്നത്. അമേരിക്കയിലെ കൊറോണയുടെ പ്രഭവകേന്ദ്രമായി പ്രസിഡന്റ് ട്രംപ് ന്യൂയോർക്കിനെ പ്രഖ്യാപിച്ചിരുന്നു.27 സ്റ്റേറ്റുകളിൽ സമൂഹ വ്യാപനം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. രാജ്യത്തെ
എല്ലാ സ്റ്റേറ്റുകളിലും രോഗബാധയുണ്ട്.
യുഎസിലെ ആദ്യ രോഗബാധ വെസ്റ്റ് കോസ്റ്റിലുള്ള വാഷിംഗ്ടണിലായിരുന്നു. പടിഞ്ഞാറൻ മേഖലയിൽ ഏറ്റവും കൂടുതൽ രോഗബാധയുള്ളത് ഇവിടെയാണ്. ഇതുകഴിഞ്ഞാൽ കലിഫോർണിയയാണ്.