വില്ലിങ്ടൺ: ന്യൂസിലൻഡിൽ 102 ദിവസങ്ങൾക്ക് ശേഷം വീണ്ടും കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതാതായി പ്രധാനമന്ത്രി ജസീന്ത ആർഡേൻ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കൊറോണ റിപ്പോർട്ട് ചെയ്യാത്ത 10 ദിവസങ്ങൾ ന്യൂസിലൻഡ് പിന്നിട്ടത്. ന്യൂസിലൻഡ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യാത്ത നൂറ് ദിവസങ്ങൾ പിന്നിട്ടത് വലിയ വാർത്തയായിരുന്നു.
കമ്യൂണിറ്റി ട്രാൻസ്മിഷൻ ഇല്ലാതെ നൂറ് ദിവസങ്ങൾ പൂർത്തിയാക്കാനായത് കൊറോണ പ്രതിരോധത്തിൽ നാഴികക്കല്ലാണെന്നും എന്നാൽ ഇനിയും ആശ്വസിക്കാൻ സമയമായിട്ടില്ലെന്നുമാണ് ന്യൂസിലൻഡ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
അന്താരാഷ്ട്ര മാധ്യമമായ ദ ഗാർഡിയൻ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഓക്ക്ലൻഡിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവരോടും വീടുകളിൽ കഴിയാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഓക്ക്ലൻഡിൽ കൊറോണ ബാധിച്ചവർക്ക് രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. ലെവൽ ത്രി പ്രകാരം മൂന്ന് ദിവസത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിട്ടുള്ളത്.