ബെനിൻസിറ്റി: നൈജീരിയയിൽനിന്നു തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ ഉറോമി രൂപതാംഗം ഫാ. നിക്കോളാസ് ഒബേഹിനെമോചിപ്പിച്ചു. ഇക്കാര്യം രൂപത സ്ഥിരീകരിച്ചു. വൈദികനെ ആരാണ് തട്ടികൊണ്ടു പോയതെന്ന് വ്യക്തമായിട്ടില്ല.
നൈജീരിയൻ പ്രാദേശിക സമയം ചൊവ്വാഴ്ച വൈകുന്നേരമാണ് വൈദികനെ മോചിപ്പിച്ചത്.
നൈജീരിയയുടെ തെക്കുപടിഞ്ഞാറുള്ള ഇഡോ സംസ്ഥാനത്തുനിന്നാണ് ഫാ. നിക്കോളാസ് ഒബേഹിനെ തട്ടിക്കൊണ്ടുപോയത്.
ഇസ്ലാമിക് സ്റ്റേറ്റു(ഐഎസ്)മായി ബന്ധമുള്ള ബോകോ ഹറാം ഭീകരർ കഴിഞ്ഞയാഴ്ച ആദ്യം ബോർണോ സംസ്ഥാനത്തു നിന്ന് 30 പേരെ തട്ടികൊണ്ടു പോയി കൊന്നിരുന്നു.എന്നാൽ
ഫാ. ഒബോഹിനെ തട്ടിക്കൊണ്ടുപോയത് ഏതു വിഭാഗക്കാരാണെന്നു സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം നൈജീരിയയിൽ ഇത്തരം സംഭവങ്ങൾ വർധിച്ചു വരുന്നതായാണ് റിപ്പോർട്ട്.