ഷാർജ: ഷാർജ ഉപ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു. വ്യാഴാഴ്ച ലണ്ടനിലായിരുന്നു അന്ത്യം.
സുൽത്താൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ഷാർജയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ലണ്ടനിൽ നിന്ന് മൃതദേഹം ഷാർജയിൽ എത്തുന്നത് മുതലായിരിക്കും ദുഃഖാചരണം. ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടും. ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മൊഹമ്മദ് അൽ ഖാസിമിയുടെ ഓഫീസാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഉപഭരണാധികാരിയുടെ വിയോഗത്തിൽ ഷാർജ ഭരണാധികാരിയുടെ ഓഫീസ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.