ജോർജ്‌ ഫ്ലോയിഡിൻ്റെ നരഹത്യ; കഴുത്തു ഞെരിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

വാഷിംഗ്ടൺ: അമേരിക്കൻ പോലീസ് പീഡനത്തിൽ മരിച്ച ജോർജ്‌ ഫ്ലോയിഡിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. ജോർജ്‌ ഫ്ലോയിഡിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത് ആണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ജോർജ് ഫ്ലോയിഡിനെ കീഴ്പ്പെടുത്താനുള്ള പോലീസിന്റെ ശ്രമത്തിൽ കഴുത്ത് ഞെരിഞ്ഞ് ഹൃദയസ്തംഭനം വന്നാണ് 46-കാരനായ ജോർജ് മരിക്കുന്നത്. ഇതൊരു നരഹത്യയാണെന്നും മിനിയാപൊളിസിലെ ഹെന്നെപിൻ കൗണ്ടി മെഡിക്കൽ എക്സാമിനർ പ്രസ്താവനയിൽ പറഞ്ഞു.അതേസമയം, കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടിയാണ് ഇക്കാര്യ ചെയ്തതെന്ന് പറയാൻ കഴിയില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നുണ്ട്.

കൂടാതെ ലഹരിവസ്തുവായ ഫെന്റനൈൻ ഉപയോഗിക്കുന്നയാളായിരുന്നു ഫ്ലോയിഡ് എന്നും റിപ്പോർടട്ടിൽ പറയുന്നുണ്ട്. മെറ്റാംഫറ്റാമിൻ എന്ന ലഹരിയുടെ സമീപകാല ഉപയോഗവും രക്തത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദം മൂലമുള്ള അതീവഗുരുതരമായ ഹൃദ്രോഗവും ഇദ്ദേഹത്തെ ബാധിച്ചിരുന്നെന്നും റിപ്പോർട്ടിലുണ്ട്.

അയാൾ ലഹരിയിലായിരുന്നോ ഇല്ലയോ അല്ലെങ്കിൽ അയാളുടെ ശരീരത്തിൽ മരുന്നുകളുണ്ടോ എന്നത് മരണകാരണത്തിന് അപ്രസക്തമാണ്, ഇത് നരഹത്യയാണ്, ഇത് മറ്റൊരാളുടെ കൈകൊണ്ടുള്ള മരണമാണ് എന്നാണ് അറ്റോർണി അന്റോണിയോ റൊമാനൂച്ചി പറയുന്നത്.