വാഷിംഗ്ടൺ : ജോർജ് ഫ്ലോയിഡിന്റെ നരഹത്യയെത്തുടർന്ന് അമേരിക്കയിലെങ്ങും പ്രതിഷേധങ്ങൾ ആളികത്തുകയാണ്. അക്രമങ്ങൾ വ്യാപകമായതിനെതുടർന്ന് 40 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. 75-ലധികം നഗരങ്ങളിലാണ് പ്രക്ഷോഭം നിയന്ത്രണാതീതമായത്. ന്യൂയോർക്ക്, ഷിക്കാഗോ, ഫിലാഡൽഫിയ, ലോസ് ആഞ്ജലിസ് എന്നിവിടങ്ങളിൽ കണ്ണീർവാതകവും റബ്ബർ ബുള്ളറ്റും കുരുമുളക് സ്പ്രേയും ഉപയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.
അതേ സമയം ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ യുഎസ് നഗരങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങൾ ആഭ്യന്തര ഭീകരവാദമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
പ്രതിഷേധക്കാർ ക്രിമിനൽ ശിക്ഷാനടപടികളും ദീർഘകാലം ജയിൽവാസവും നേരിടേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.
യുഎസ്സിൽ ഉണ്ടാകുന്ന പ്രതിഷേധത്തെ നേരിടാൻ ആയുധധാരികളായ കൂടുതൽ സൈന്യത്തേയും പോലീസിനേയും വിന്യസിച്ചായി ട്രംപ് നേരത്തെ അറിയിച്ചിരുന്നു. പ്രതിഷേധക്കാർ വൈറ്റ് ഹൗസിന് സമീപത്തെ നിരവധി കെട്ടിടങ്ങളും സ്മാരകങ്ങളും തകർത്ത പശ്ചാത്തലത്തിലാണ് ട്രംപ് സുരക്ഷാനടപടികൾ ശക്തിപ്പെടുത്തിയത്.
പ്രതിഷേധക്കാരുടെ ഈ നടപടി ഒരു തരത്തിലും വച്ചുപൊറുപ്പിക്കാനാവില്ല. വൈറ്റ് ഹൗസിന് മുന്നില്‍ കലാപകാരികളെ നിയന്ത്രിക്കാന്‍ നാഷണല്‍ ഗാര്‍ഡ് രംഗത്തിറങ്ങി. സംസ്ഥാനങ്ങള്‍ വിളിക്കുന്നില്ലെങ്കില്‍ പ്രസിഡന്റിന്റെ അധികാരമുപയോഗിച്ച് പട്ടാളത്തെ അയയ്ക്കുമെന്ന് ട്രംപ് പറഞ്ഞു. ക്രിമിനൽ ശിക്ഷാനടപടികളും ജയിൽവാസവും ഇവർ നേരിടേണ്ടി വരുമെന്നാണ് എനിക്ക് അവസാനമായി പറയാൻ ഉള്ളത് എന്നാണ് ട്രംപ് പറയുന്നത്.