ജനീവ: കൊറോണ വൈറസ് ചികിത്സക്കായി അമിതമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത്
മനുഷ്യരിലെ പ്രതിരോധ ശേഷി കുറക്കുമെന്നും ഇത് മരണനിരക്ക് ഉയർത്തുന്നതിനിടയാക്കുമെന്നും ലോകാരോഗ്യ സംഘടന.ആന്റിബയോട്ടിക്കുകൾ അമിതമായി ഉപയോഗിച്ചാൽ പിന്നീടുള്ള ബാക്ടീരിയക്കെതിരേയുള്ള പ്രതിരോധ ശേഷി കുറക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനാ പറയുന്നത്.
കൊറോണ മഹാമാരി ആന്റിബയോട്ടിക്കുകളുടെ വർദ്ധിച്ച ഉപയോഗത്തിലേക്ക് നയിച്ചു, ഇത് ആത്യന്തികമായി ബാക്ടീരിയയുടെ പ്രതിരോധനിരക്ക് ഉയർത്തും, ഇത് മഹാമാരിയുടെ സമയത്തും അതിനുശേഷവുമുള്ള രോഗങ്ങളുടെയും മരണങ്ങളുടെയും എണ്ണം വർധിപ്പിക്കുന്നതിനിടയാക്കും ലോകാരോഗ്യ സംഘടനയുടെ ജനീവയിൽ നിന്നുള്ള വെർച്വൽ പത്രസമ്മേളനത്തിൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. കൊറോണ രോഗികളിൽ ഒരു ചെറിയ വിഭാഗത്തിന് മാത്രമേ തുടർന്നുള്ള ബാക്ടീരിയ അണുബാധകളെ ചികിത്സിക്കാൻ ആന്റിബയോട്ടിക്കുകൾ ആവശ്യമുള്ളൂവെന്ന് ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു.
കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ ആൻറിബയോട്ടിക്കുകൾ അനുചിതമായി ഉപയോഗിക്കുന്നത്
തുടർന്ന് വരുന്ന പ്രതിസന്ധികളെ അകറ്റാൻ സാധിക്കുമെന്നും
ലോകാരോഗ്യ സംഘടന പറഞ്ഞു.