കുവൈറ്റ്: അഞ്ചു ഘട്ടമായി ഇളവുകൾ നൽകി കുവൈറ്റിൽ ജനജീവിതം വീണ്ടും സാധാരണ നിലയിലാക്കാൻ സർക്കാർ ശ്രമം. എന്നാൽ ഫർവാനിയ , കൈതാൻ ,ഹവാലി,മൈദാൻ ഹവാലി ,മഹബൂല , ജലീബ് ഷൂക്ക് എന്നിവിടങ്ങളിൽ ലോക്ക്ഡൌൺ തുടരും.
മെയ് 31 മുതലാണ് ലോക്ക്ഡൗണിൽ ഇളവുകൾ നൽകുന്നത്. പള്ളികളിലും ആരാധനാലയങ്ങളിലും
ആരോഗ്യ മുൻകരുതലുകളോടെ ആരാധിക്കാം.
റെസ്റ്റോറന്റുകളും കഫേകളും ഡെലിവറി സംവിധാനത്തിൽ പ്രവർത്തിക്കാം. പൊതു സേവനങ്ങൾ പരിപാലനവും ഷിപ്പിംഗും,ഗ്യാസ്, ലോൺഡ്രി കടകൾ,ഹോം ഡെലിവറി സേവനങ്ങൾ, കമ്പനികളുടെയും സ്ഥാപനങ്ങളുടെയും കൂട്ടായ ഗതാഗത മാർഗങ്ങൾ, ആശുപത്രികളും സ്വകാര്യ ക്ലിനിക്കുകളും,വ്യാവസായിക പ്രവർത്തനങ്ങൾ,
ടെലികമ്മ്യൂണിക്കേഷൻ, ഇൻറർനെറ്റ് ദാതാക്കൾ,
വാഹനങ്ങളും അവയുടെ ഉപകരണങ്ങളും, എക്സിബിഷനുകൾ, ഗാരേജുകൾ, സ്പെയർ പാർട്സ് എന്നിവയ്ക്കാണ് ആദ്യഘട്ടത്തിൽ അനുമതി.
ജൂൺ 21 ന് ആരംഭിക്കാൻ ഉദേശിക്കുന്ന രണ്ടാം ഘട്ടത്തിൽ കർഫ്യൂ ഒമ്പത് മണിക്കൂർ ആയിരിക്കും.
രാത്രി ഒമ്പതു മുതൽ രാവിലെ ആറു വരെ. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ
30 ശതമാനത്തിൽ താഴെ ശേഷിയിൽ ഓഫീസുകൾ തുറക്കും. ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ മാളുകൾ,എക്സ്ചേഞ്ച്, ഫിനാൻസ് സേവനങ്ങൾ, റീട്ടെയിൽ സേവനങ്ങൾ, പാർക്കുകൾ എന്നിവ അനുവദിക്കും.
ജൂലൈ 12 ന് ആരംഭിക്കാനിരിക്കുന്ന മൂന്നാം ഘട്ടത്തിൽ കർഫ്യൂ നിർത്തലാക്കും. സർക്കാർ, സ്വകാര്യ ഓഫീസുകൾ
50 ശതമാനത്തിൽ താഴെ ശേഷിയിൽ പ്രവർത്തിക്കും.
ഹോട്ടലുകൾ, റിസോർട്ടുകൾ,
അപ്പാർട്ടുമെന്റുകൾ തുറക്കും.
ഒരു യാത്രക്കാരൻ മാത്രം ഒരു സമയം എന്ന നിലയിൽ ടാക്സികൾ പുനരാരംഭിക്കും.
പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥന നടത്താൻ അനുവദിക്കും.
ഓഗസ്റ്റ് രണ്ടിന് ആരംഭിക്കുന്ന
നാലാം ഘട്ടത്തിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനത്തിൽ കൂടുതൽ ശേഷിയിൽ പ്രവർത്തിക്കാൻ കഴിയും. റെസ്റ്റോറന്റുകൾക്കും കഫേകൾക്കും ഉപഭോക്തകളെ സ്വീകരിക്കാം. സാമൂഹിക അകലം പാലിച്ച് പൊതുഗതാഗതം പുനരാരംഭിക്കും .
ഓഗസ്റ്റ് 23 ന് ആരംഭിക്കുന്ന
അവസാന ഘട്ടത്തോടെ
ജീവിതം സാധാരണ നിലയിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ സാമൂഹിക അകലവും കൈ കഴുകലും തുടരണം.
ആരോഗ്യമന്ത്രി ഊന്നൽ കൊടുത്തു ഓരോ ഘട്ടത്തിന്റെയും ദൈർഘ്യത്തിൽ വ്യത്യാസം വരുത്തും. ആരോഗ്യ രംഗത്തെ പുരോഗതി കണക്കാക്കി വ്യത്യാസം വരുത്താനാണ് സർക്കാർ ആലോചിക്കുന്നത്.
ആരോഗ്യ അവസ്ഥ ഓരോ മൂന്നാഴ്ചയും വിലയിരുത്തും. ഈ അഞ്ച് ഘട്ടങ്ങളും സെപ്റ്റംബർ 13 ന് മുമ്പേ പൂർത്തിയാക്കാനാവൂ എന്ന വിലയിരുത്തലും ഔദ്യോഗിക കേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്നു.