കുവൈറ്റ് : കൊറോണ വൈറസ് ബാധിച്ച് കുവൈറ്റിൽ ചികിൽസയിലായിരുന്ന 2 മലയാളികൾ അടക്കം മൂന്നു പേർ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് സ്വദേശി ചെറിയ തോപ്പിൽ സാദിഖ് (49), തൃശൂർ വടനാപള്ളി കൊരട്ടി പറമ്പിൽ ഹസ്ബുല്ല ഇസ്മായിൽ ( 65) എന്നിവരാണു കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. കൊറോണ ബാധയെ തുടർന്ന് സാദിഖ് അദാൻ ആശുപത്രിയിലും ഹസ്ബുല്ല അമീരി ആശുപത്രിയിലും ചികിൽസയിലായിരുന്നു. ബ്രീഡ്ജ് കമ്പനിയിൽ ഡ്രൈവറാണു സാദിഖ്
ഭാര്യ സറീന. രണ്ടു മക്കളുണ്ട്. തയ്യൽ ജീവനക്കാരനാണു മരിച്ച ഹസ്ബുല്ല. ഭാര്യ ഷെരീഫ.
തൃശൂർ കൂർക്കഞ്ചേരി സ്വദേശി ശിഹാബുദ്ദീൻ കാസിം ബേഗ് ( 57) ആണു ഫർവ്വാനിയ ആശുപത്രിയിൽ ശ്വാസ തടസ്സത്തെ തുടർന്ന് മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്ത് നിന്ന് ഫർവ്വാനിയ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണു അന്ത്യം. അൽ ഫവാസിയ കമ്പനിയിലെ ജീവനക്കാരനാണ്.