ഷാർജ: കൊറോണ ബാധിച്ച് ചേർത്തല സ്വദേശി മരിച്ചു. ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് 15-ാം വാർഡിൽ കേളമംഗലം കുറുപ്പശേരി വീട്ടിൽ സാബു (52) ആണ് മരിച്ചത്.കൊറോണ ബാധിച്ച് ഷാർജയിലെ കുവൈറ്റ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
14 വർഷമായി ഷാർജയിൽ ഇലക്ട്രീഷനായി ജോലി ചെയ്യുകയായിരുന്ന സാബു എട്ടു മാസം മുമ്പ് നാട്ടിൽ പോയി വന്നിരുന്നു.ഭാര്യ: അമ്പിളി, മകൾ: ദേവിക