ആമസോൺ കമ്പനിയിലെ അറുനൂറോളം ജീവനക്കാർക്ക് കൊറോണ ; 6 പേർ മരിച്ചു

സാൻഫ്രാൻസിസ്ക്കോ: ആമസോൺ കമ്പനിയിലെ അറുനൂറോളം ജീവനക്കാർക്ക് കൊറോണ  സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇന്ത്യാനയിലെ വെയർ ഹൗസ് ജീവനക്കാരിയായ ജന ജമ്പാണ് ആമസോണിലെ കൊറോണ ബാധയെ കുറിച്ച് വ്യക്തമാക്കിയത്. വൈറസ്‌ ബാധിച്ചു ഇതുവരെ ആറ് പേർ മരിച്ചതായി റിപ്പോർട്ട്‌ ഉണ്ട്. എന്നാൽ കമ്പനിയുടെ ഔദ്യോഗിക കണക്കുപ്രകാരം നാല് പേരാണ് മരിച്ചത്.

രോഗികളുടെ എണ്ണം ഔദ്യോഗിക കണക്കുകളെക്കാൾ കൂടുതലാണ്. കുറഞ്ഞത് അറുനൂറ് കേസെങ്കിലും ഉണ്ട്’,.
രോ​ഗബാധ സ്ഥിരീകരിച്ച വ്യക്തിക്ക് ആമസോൺ അയയ്ക്കുന്ന റോബോകോളുകൾ ശേഖരിച്ചാണ് താൻ ഇത്തരത്തിലൊരു നി​ഗമനത്തിൽ എത്തിയതെന്ന് ജന പറയുന്നത്.

അതേസമയം കൊറോണ വ്യാപനത്തിനിടയിൽ 1,75,000 പേരെ കൂടി ജോലിക്ക് നിയമിച്ചതായി അടുത്തിടെ ആമസോൺ പ്രഖ്യാപിച്ചിരുന്നു. യു‌എസിലെ രണ്ടാമത്തെ വലിയ സ്വകാര്യ തൊഴിൽ ദാതാവാണ് ആമസോൺ.

എന്നാൽ , ജന നടത്തിയ വിവരശേഖരണം ശരിയായ നടപടിയല്ലെന്നും അതിൽ വ്യക്തത ഇല്ലെന്നുമാണ് ആമസോൺ ഹെഡ് ഓഫ് ഓപ്പറേഷൻ ഡെയ്വ് ക്ലാർക്ക് പറയുന്നത്.