അ​മേ​രി​ക്ക​യി​ലെ മെ​റി​ലാ​ന്‍റിൽ ന​ട​ന്ന വെ​ടി​വ​യ്പ്പി​ല്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ചു

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ലെ മെ​റി​ലാ​ന്‍റിൽ ന​ട​ന്ന വെ​ടി​വ​യ്പ്പി​ല്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ചു. സ​മി​ത്ത്ബ​ര്‍​ഗി​ലെ നിര്‍മാണ പ്ലാന്‍റി​ലാ​ണ് വെ​ടി​വ​യ്പ്പ് ഉ​ണ്ടാ​യ​ത്.

വ്യാഴാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെയാണ് സം​ഭ​വം. വെ​ടി​യേ​റ്റ് മ​രി​ച്ച​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ഒ​രു സൈ​നി​ക​നും വെ​ടി​യേ​റ്റെ​ന്നാണ് വി​വ​രം. വെ​ടി​യു​തി​ര്‍​ത്ത ആ​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ളാ​യി യു​എ​സി​ല്‍ തോ​ക്ക് ഉ​പ​യോ​ഗി​ച്ചു​ള്ള അ​ക്ര​മം വ​ര്‍ധിച്ചു​വ​രി​ക​യാ​ണ്. ഈ ​വ​ര്‍​ഷം ഇ​തു​വ​രെ 17000ല്‍ ​അ​ധി​കം ആ​ളു​ക​ള്‍​ക്കാ​ണ് വി​വി​ധ അ​ക്ര​മ​ങ്ങ​ളി​ലാ​യി വെ​ടി​യേ​റ്റ​ത്.